ഒരു നിമിഷം മതി ജീവിതം മാറി മറിയാൻ.പൂകുഞ്ഞിനിത് മധുരമായ പകരം വീട്ടലിന്റെ അനർഘനിമിഷം…

പൂക്കുഞ്ഞ് എന്ന മൈനാഗപ്പള്ളിക്കാരൻ മീൻകച്ചവടക്കാരന് ജപ്തി നോട്ടീസ് അയച്ചപ്പോൾ യൂണിയൻ ബാങ്ക് അധികൃതർ സ്വപ്നത്തിൽ വിചാരിച്ചിട്ടുണ്ടാകില്ല വിനീതരായി അദ്ദേഹത്തിന്റെ മുൻപിൽ നിൽക്കേണ്ടി വരും എന്ന്.ലക്ഷാധിപതിയായി,വിജയശ്രീലാളിതനായി യൂണിയൻ ബാങ്ക് കുറ്റിവട്ടം ശാഖയിലേക്ക് ഭാര്യയുമൊപ്പം കടന്നുചെന്നപ്പോൾ മാനേജർ ഉൾപ്പെടെ ഉദ്യോഗസ്ഥർ അൽപ്പമൊന്ന് ചമ്മിക്കാണും.കടം വീട്ടിയതിന് ശേഷമുള്ള ബാക്കി പണം എപ്പോൾ തരുമെന്ന് ഇപ്പോൾ പറയണമെന്നെങ്ങാനും പൂക്കുഞ്ഞ് സിനിമ സ്റ്റൈലിൽ ചോദിച്ചാൽ ആകെ പെടുമല്ലോ.പക്ഷെ ബാങ്ക് അധികൃതർക്കില്ലാത്ത മാന്യതയോടെയും മനസ്സാക്ഷിയോടെയും പൂക്കുഞ്ഞ് ടിക്കറ്റ് മാനേജരെ ഒരുക്കിചെറുപുഞ്ചിരിയോടെ ഏൽപ്പിക്കുമ്പോൾ ആ മുഖത്ത് നിന്നും വായിച്ചറിയാമായിരുന്നു മധുരമായ ഒരു പ്രതികാരത്തിന്റെ സംതൃപ്തി.അതെ,ജീവിതം […]

ഇതാണ് ട്വിസ്റ്റ്…അവിശ്വസനീയതയിൽ മൈനാഗപ്പള്ളിക്കാരൻ പൂക്കുഞ്ഞ്…

ബാങ്ക് ജപ്തി നോട്ടീസ് കൈയില്‍ കിട്ടി എന്തു ചെയ്യുമെന്നറിയാതെയിരുന്ന മൈനാഗപ്പള്ളി ഷാനവാസ് മന്‍സിലില്‍ പൂക്കുഞ്ഞിനെ തേടിയെത്തിയത് ഭാഗ്യ ദേവതയുടെ 70 ലക്ഷം. ഒരു മണിക്ക് കേരള അക്ഷയ ലോട്ടറി ടിക്കെറ്റെടുത്തു മടങ്ങിയ പൂക്കുഞ്ഞിന് ഇതിനു പിന്നാലെ രണ്ടു മണിക്ക് ജപ്തി നോട്ടീസ് ലഭിച്ചു. എന്തു ചെയ്യുമെന്നറിയാതെയിരുന്ന പൂക്കൂഞ്ഞിന് ബുധനാഴ് മൂന്നരയോടു കൂടിയാണ് ഭാഗ്യം എത്തിച്ചേര്‍ന്നത്. മീന്‍ വില്‍പ്പനക്കാരനായ പൂക്കൂഞ്ഞ് ബുധനാഴ്ചയും മീന്‍ ച്ചവടം കഴിഞ്ഞു വരുന്ന വഴിയിലാണ് പ്ലാമൂട്ടില്‍ ചന്തയില്‍ ചെറിയതട്ടില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന വയോധികന്റെ കൈയില്‍ നിന്ന് ലോട്ടറി ടിക്കറ്റ് എടുത്തത്. […]