ലോട്ടറിയിൽ വ്യാജനും…! സമ്മാനം അടിച്ച ടിക്കറ്റ് ലോട്ടറി ഓഫിസിലെ കമ്പ്യൂട്ടറിലില്ല : കപ്പിനും ചുണ്ടിനും ഇടയിൽ സമ്മാന നഷ്ടം
സ്വന്തം ലേഖകൻ കട്ടപ്പന: സംസ്ഥാന ഗവൺമെന്റിന്റെ ലോട്ടറിയിലുമുണ്ട് വ്യാജൻ. സമ്മാനം അടിച്ച ടിക്കറ്റ് നമ്പർ ലോട്ടറി ഓഫീസിലെ കമ്പ്യൂട്ടറിലില്ല. കപ്പിനും ചുണ്ടിനുമിടയിൽ സമ്മാനനഷ്ടം. ഇടുക്കിയിലെ കട്ടപ്പനയിലാണ് സംഭവം നടന്നത്. സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ജനുവരി ഇരുപതിന് നടന്ന നറുക്കെടുപ്പിൽ സമ്മാനം ലഭിച്ച എസ്.സി 967160 എന്ന നമ്പറിൽ വരുന്ന ടിക്കറ്റിനാണ് സമ്മാന നഷ്ടം ഉണ്ടായത്. സമ്മാനർഹമായ ടിക്കറ്റ് നമ്പർ ലോട്ടറി ഓഫിസിലെ സിസ്റ്റത്തിൽ തെളിയുന്നില്ലെന്നും അതിനാൽ സമ്മാനം നൽകാൻ കഴിയില്ലെന്നും അധികൃതർ പറഞ്ഞു. അതേസമയം, നറുക്കെടുപ്പിൽ എസ.്എ, എസ്.ബി, എസ്ഡി, എസ്.എഫ്, എസ.്ജി, എസ.്എച്ച്, എസ്.ജെ, […]