കേരളത്തിലൊട്ടാകെ നിരോധനാജ്ഞ ഇല്ല, ജില്ലയിലെ സാഹചര്യം നോക്കി ഇക്കാര്യത്തിൽ കളക്ടർമാർക്ക് ഉത്തരവിറക്കാമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ ; പൊതുയിടങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ലെന്ന് ഡി.ജി.പി
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാളെ മുതൽ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഇല്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. അതാത് ജില്ലയിലെ കോവിഡ് വ്യാപനത്തിന്റെ സാഹചര്യം നോക്കി ഇക്കാര്യത്തിൽ കളക്ടർമാർക്ക് ഉത്തരവിറക്കാം. ഒപ്പം ആരാധനാലയങ്ങളുടെ ഇളവുകളിലും കളക്ടർക്ക് വ്യക്തത വരുത്താമെന്നും മന്ത്രി പറഞ്ഞു. അതേസമയം നിരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ പാർക്കിലും ബീച്ചിലും ആൾക്കൂട്ടം അനുവദിക്കില്ലെന്ന് ഡി ജി പി വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നാളെ രാവിലെമുതൽ സംസ്ഥാനത്ത് ആൾക്കൂട്ടങ്ങൾ നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.ഒരു സമയം അഞ്ചുപേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ലെന്നതാണ് പ്രധാന നിർദ്ദേശം. […]