play-sharp-fill

കേരളത്തിലെ കടൽത്തീരത്തുള്ളത് നിധിക്ക് തുല്യമായ ലോഹശേഖരം, മലയാളികളുടെ ജീവിതം ഇനി കൂടുതൽ ‘പ്രകാശിക്കും’.കേരളത്തിന്റെ കടൽത്തീരത്ത് ലഭ്യമായ തോറിയത്തിൽ നിന്ന് കുറഞ്ഞ ചെലവിൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണ.

കേരളത്തിന്റെ കടൽത്തീരത്ത് ലഭ്യമായ തോറിയത്തിൽ നിന്ന് കുറഞ്ഞ ചെലവിൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണ. സംസ്ഥാന വൈദ്യുതി മന്ത്രി കെ.കൃഷ്‌ണൻ കുട്ടി കേന്ദ്ര ഊർജ്ജമന്ത്രി ആർ.കെ. സിംഗുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ധാരണയായത്. കാസർകോട്-വയനാട് ഹരിത ഊർജ്ജ ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതികൾ, ആദിവാസി കോളനികളിലെ വൈദ്യുതീകരണം, കാർഷിക പമ്പുകളുടെ സൗരോർജ്ജവത്‌കരണം, ചീമേനി 100 മെഗാവാട്ട് സോളാർ പാർക്ക് എന്നിവയ്‌ക്കുള്ള ധനസഹായം പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി ഉറപ്പു നൽകി. കേരളതീരത്തെ കരിമണലിൽ രണ്ടു ലക്ഷം ടൺ തോറിയം നിക്ഷേപമുണ്ടെന്നാണ് കണക്കെന്ന് കൃഷ്‌ണൻകുട്ടി കൂടിക്കാഴ്‌ചയ്‌ക്കുശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. […]