കേരളത്തിൽ കാലവർഷം വ്യാപിച്ചു; ജൂൺ 12 വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ..! മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സ്വന്തം ലേഖകൻ തിരുവന്തപുരം: കാലവർഷം സംസ്ഥാനം മുഴുവൻ വ്യാപിച്ചതോടെ വരുംദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഞ്ഞജാഗ്രത പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലിനും കാറ്റോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. യെല്ലോ അലർട്ടുള്ള ജില്ലകൾ: 10/6 (ശനി): കോഴിക്കോട്, വയനാട്, കണ്ണൂർ 11/6 (ഞായർ): ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് 12/6 (തിങ്കൾ): കോഴിക്കോട്, കണ്ണൂർ അതേസമയം, ബിപോർജോയ് അതിതീവ്രചുഴലിക്കാറ്റായി അടുത്ത […]