play-sharp-fill

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവ ഡോക്ടർ മരിച്ച സംഭവം ; ലോറി ഡ്രൈവർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ താമരശ്ശേരി: ടിപ്പർ ലോറിയിടിച്ച് യുവ ഡോക്ടർ മരിച്ച സംഭവത്തിൽ ടിപ്പർ ലോറി ഡ്രൈവർ പോലീസ് പിടിയിൽ. ഉണ്ണികുളം സ്വദേശിയായ ബനീഷിനെയാണ് പൊലീസ് പിടികൂടിയത്. കൂടത്തായി പാലത്തിന് സമീപം വെള്ളിയാഴ്ചയാണ് ടിപ്പറിടിച്ച് ബൈക്ക് യാത്രികനായ യുവ ഡോക്ടർ മരിച്ചത്. മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജിലെ ഹൗസ് സർജൻ ഹോസ്ദുർഗ് കുഷാൽനഗർ ലക്ഷ്മീഹൗസിൽ വി വി സുബാഷ് കുമാർ (26) മരിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അതേസമയം സംഭവത്തിൽ താമരശ്ശേരി പോലിസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് സുബാഷ് കുമാറിന്റെ ജ്യേഷ്ഠ സഹോദരൻ ഡോ. സുശോബ് കുമാർ […]