രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം : കനത്ത സുരക്ഷയിൽ സന്നിധാനം ; മാധ്യമങ്ങൾക്കും നിയന്ത്രണം വരും
സ്വന്തം ലേഖകൻ തിരുവനന്തപുരം: രാഷ്ട്രപതിയുടെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് നിലയ്ക്കൽ മുതൽ സന്നിധാനം വരെ സുരക്ഷ വർധിപ്പിക്കും. സന്ദർശനവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് ഹെലിപ്പാഡ് ഒരുക്കുന്നതിനുള്ള എല്ലാ സാധ്യതകളും ദേവസ്വം ബോർഡ് പരിശോധിക്കുന്നുണ്ട്. സന്നിധാനത്ത് ഹെലിപ്പാഡ് ഒരുക്കാൻ സാധിച്ചില്ലെങ്കിൽ നിലയ്ക്കലിൽ ആകും രാഷ്ട്രപതി വ്യോമ മാർഗം ഇറങ്ങുക. ജനുവരി ആറിനാണ് രാഷ്ട്രപതി ശബരിമലയിൽ ദർശനത്തിനായി എത്തുക. സുരക്ഷ വർധിപ്പിക്കുന്നതിനൊപ്പം സന്നിധാനത്ത് ഹെലിപ്പാഡ് ഒരുക്കാനുള്ള സാധ്യതയാണ് ദേവസ്വം ബോർഡ് പരിശോധിക്കുന്നത്. ഇതല്ലെങ്കിൽ നിലയ്ക്കലിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന രാഷ്ട്രപതി റോഡ് മാർഗം പമ്പയിലെത്തും. പമ്പയിൽ നിന്ന് കാൽനടയായോ […]