play-sharp-fill

ബിരിയാണിയ്ക്ക് ഗ്രേവി കുറഞ്ഞതിന്റെ പേരിൽ ഹോട്ടൽ അടിച്ചു തകർത്ത സംഭവം ; ഏലപ്പാറയിൽ യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ഇടുക്കി : ഏലപ്പാറയിൽ ബിരിയാണിക്ക് ഗ്രേവി കുറഞ്ഞുപോയതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. ഹോട്ടൽ അടിച്ചു തകർത്ത ഏലപ്പാറ പള്ളിക്കുന്ന് ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന മാക്‌സൺ(28) ആണ് പൊലീസ് പിടിയിലായത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഏലപ്പാറയിലെ അഭിലാഷ് ഹോട്ടലിലായിരുന്നു ആക്രമണം അരങ്ങേറിയത്. മാക്‌സണും സുഹൃത്തുക്കളും ചേർന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയിരുന്നു. എന്നാൽ കഴിക്കാനായി ഓർഡർ ചെയ്ത ബിരിയാണിക്കൊപ്പം ഗ്രേവി കുറവാണെന്ന് പറഞ്ഞ് സംഘം സപ്ലൈയറോടും ജീവനക്കാരോടും തട്ടിക്കയറുകയായിരുന്നു. ഇതോടെ ഹോട്ടലിൽ സംഘർഷം […]