കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കി; പകരം സർക്കാർ നിശ്ചയിക്കുന്ന ആൾ ചാൻസലർ ആകും

കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കി. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വ്യക്തിയെ പകരം ചാന്‍സലറാകും. കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖനാകും പകരം പദവിയിലേക്കെത്തുക. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ആണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തേക്കായിരിക്കും പുതിയ നിയമനമെന്നും ഉത്തരവില്‍ പറയുന്നു. ഒരു തവണകൂടി പുനര്‍നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കും. 75 വയസാണ് പ്രായപരിധി. ചാന്‍സലറുടെ അഭാവത്തില്‍ പ്രോ ചാന്‍സലര്‍ ആയിരിക്കും സര്‍വകലാശാലയുടെ ഉത്തരവാദിത്തങ്ങള്‍ വഹിക്കാന്‍ ചുമതല.

ഗിനിയിൽ മലയാളികളടക്കമുള്ള ഇരുപത്തിയാറ് നാവികർ തടവിൽ; സംഘത്തിൽ വിസ്മയയുടെ സഹോദരനും; നാട്ടിലെത്തിക്കുമെന്ന ഉറപ്പുമായി മുരളീധരൻ

കൊണാക്രി: ഗിനിയിൽ നേവിയുടെ പിടിയിലായ ഇരുപത്തിയാറംഗ സംഘം മോചനത്തിന് വഴികാണാതെ ദുരിതത്തിൽ. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരൻ വിജിത്ത് അടക്കമുള്ള മലയാളികളും സംഘത്തിലുണ്ട്.16 ഇന്ത്യക്കാരും 10 വിദേശികളുമാണ് കപ്പലിലുള്ളത്. നൈജീരിയൻ നാവികസേനയുടെ നിർദേശം അനുസരിച്ചാണ് ഗിനിയൻ നേവി വിജിത്ത് ജോലി ചെയ്യുന്ന കപ്പൽ കസ്റ്റഡിയിലെടുത്തത്. ഇവരെ നൈജീരിയയ്ക്ക് കൈമാറാനാണ് ഗിനിയൻ നേവിയുടെ തീരുമാനം. കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് ഹീറോയിക് ഐഡം എന്ന കപ്പൽ ക്രൂഡ് ഓയിൽ നിറയ്‌ക്കാനായിട്ടാണ് നൈജീരിയയിലെ എകെപി ടെർമിനലിൽ എത്തിയത്. ക്രൂഡ് ഓയിൽ മോഷണത്തിനു വന്ന കപ്പൽ […]