മലയാളി എന്തുകൊണ്ട് കേരളം വിടുന്നു? ; പ്രവാസ ജീവിതം ഒരു അനുഗ്രഹം ; വാക്കുകൾ വൈറലാകുന്നു

സ്വന്തം ലേഖകൻ എന്തുകൊണ്ടാണ് മലയാളി കേരളം വിടുന്നത്? പ്രത്യേകിച്ച് പുതിയ തലമുറ ഇന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ തയാറെടുക്കുകയാണ്. കേരളത്തിലെ രാഷ്ട്രീയവും ഭരണസംവിധാനങ്ങളും ജനങ്ങള്‍ക്ക് മടുത്തുതുടങ്ങി. എല്ലാ പാര്‍ട്ടികളും മാറി മാറി ഭരിച്ചിട്ട് എന്ത് പ്രയോജനം? കേരളത്തിന് കടം കോടികള്‍. സ്വന്തം വീട്ടില്‍ രണ്ടു ചാക്ക് അരി വാങ്ങി വന്നാല്‍ നമുക്ക് സ്വന്തമായി ഇറക്കാന്‍ പറ്റാത്ത സാഹചര്യം. അതിനും നോക്ക് കൂലി. പ്രവാസികളെ മാത്രം ലക്ഷ്യമിട്ട് അടച്ചിട്ട വീടിന് ടാക്സ് എന്ന വിചിത്രമായ സംഗതി കൊണ്ടുവന്നു. വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതുകൊണ്ടുമാത്രമാണ് അതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത്. […]