പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം ; കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു
സ്വന്തം ലേഖകൻ തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനായി വിളിച്ചുചേർത്ത കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. പ്രത്യേക സാഹചര്യത്തിലാണ് പ്രത്യേക സമ്മേളനം ചേരുന്നതെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. പട്ടിക ജാതി- പട്ടികവർഗ സംവരണം നീട്ടാനുള്ള പ്രമേയം അവതരിപ്പിക്കാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചതിന് തൊട്ടുപിന്നാലെ ബിജെപി അംഗം ഒ.രാജഗോപാൽ എതിർപ്പുമായി രംഗത്ത് വന്നു. പാർലമെന്റ് പാസാക്കിയ നിയമം, സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ തന്നെ പ്രമേയം പാസാക്കുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാലത് തെറ്റിദ്ധാരണയുടെ പുറത്ത് ഒ.രാജഗോപാൽ പറഞ്ഞതാവാമെന്ന് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ച […]