പച്ചക്കറി മാലിന്യത്തിൽ നിന്ന് കാലിത്തീറ്റ ; പുതിയ പദ്ധതിക്കൊരുങ്ങി കേരള ഫീഡ്‌സ്
സ്വന്തം ലേഖിക ഇടുക്കി: പച്ചക്കറി മാലിന്യത്തിൽ നിന്ന് കാലീത്തീറ്റ ഉത്പാദിപ്പിക്കാനൊരുങ്ങി കേരള ഫീഡ്‌സ്. രാജസ്ഥാനത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. ക്ഷീര കർഷകർക്ക് കുറഞ്ഞ വിലയ്ക്ക് കാലിത്തീറ്റ ലഭ്യമാക്കുകയാണ് ലക്ഷ്യം. കാലീത്തീറ്റയുടെ വില വർദ്ധനയാണ് ക്ഷീരകർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധി. നിലവിലെ വിലയ്ക്ക് വിറ്റിട്ടും ഒരു ചാക്ക് കാലിത്തീറ്റയിൽ കേരള ഫീഡ്‌സ് നേരിടുന്ന നഷ്ടം 90 രൂപയാണ്. ഈ പ്രശ്‌നങ്ങൾക്കുള്ള പ്രതിവിധിയാണ് പച്ചക്കറി മാലിന്യത്തിൽ നിന്നുള്ള കാലിത്തീറ്റ ഉത്പാദനം. പച്ചക്കറി മാലിന്യമെന്ന് കരുതി ആരും മൂക്കത്ത് വിരൽ വയ്‌ക്കേണ്ട കാര്യമില്ല. ഇത് […]