കൊറോണയ്ക്കിടെ ദുരന്തനിവാരണ അതോറിട്ടിയിൽ വഴിവിട്ട നിയമനത്തിന് നീക്കം ; അപേക്ഷ ക്ഷണിക്കാതെ യു.ഡി ക്ലർക്കിനെ ചീഫ് മാനേജരാക്കാൻ ശ്രമം
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ ഏറെ ഭീതിയിലാഴ്ത്തി മുന്നേറി കൊണ്ടിരിക്കുന്നതിനിടയിൽ ദുരന്തനിവാരണ അതോറിട്ടിയിൽ വഴിവിട്ട നിയമനത്തിന് നീക്കം. റവന്യൂ വകുപ്പിലെ യു.ഡി. ക്ലാർക്കിനെ അതോറിട്ടിയുടെ ചീഫ് മാനേജരാക്കാനാണ് നീക്കം. ഒരു ലക്ഷത്തിലേറെ രൂപയാണ് ചീഫ് മാനേജർക്ക് ശമ്പളമായി നൽകുക. പത്ത് വർഷത്തോളമായി അതോറിട്ടിയിൽ ഡെപ്യൂട്ടേഷനിൽ ജോലി നോക്കുന്ന സിജി.എം.തങ്കച്ചനെയാണ് ചീഫ് മാനേജരാക്കുന്നത്. ചീഫ് മാനേജരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് യോഗ്യരായവരെ കണ്ടെത്താതെ വളഞ്ഞവഴിയിലൂടെയാണ് നിയമനം നടത്തുന്നത്. ഇദ്ദേഹത്തെ ചീഫ് മാനേജരാക്കുന്നതിനുള്ള യോഗ്യത വിശദീകരിച്ചും, പരിസ്ഥിതി മാനേജരുടേതിന് തുല്യമായ ശമ്പള സ്‌കെയിൽ (77400115200) ശുപാർശ ചെയ്തും […]