play-sharp-fill

നിക്ഷേപത്തട്ടിപ്പ് കേസ് : എം.സി കമറുദ്ദീൻ എം.എൽ.എയ്‌ക്കെതിരെ 14 വഞ്ചനാ കേസുകൾ കൂടി ; കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന പൊലീസ് മേധാവി

സ്വന്തം ലേഖകൻ കാസർഗോഡ് : ചെറുവത്തൂർ ഫാഷൻ ഗോൾഡ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. എം സി കമറുദ്ദീൻ എം.എൽ.എ ഉൾപ്പടെയുള്ളവർ പ്രതിയായ നിലവിൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. സ്വർണക്കടയുടെ പേരിൽ നിരവധി പേരിൽ നിന്നും നിക്ഷേപമായി സ്വീകരിച്ച കോടിക്കണക്കിനു രൂപയും സ്വർണവും തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്നാണു കേസ്. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീനെതിരെ കഴിഞ്ഞ ദിവസം വഞ്ചനാ കേസുകൾ കൂടി കാസർഗോട് ചന്ദേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് . 14 പേരിൽ നിന്നായി ഒരു കോടിയിലധികം രൂപ വാങ്ങിയെന്നാണ് […]