യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ല;മൂന്ന് ഗവണ്മെന്റ് ലോ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി; മാനദണ്ഡ പ്രകാരം സെലക്ഷന് കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താന്‍ നിര്‍ദ്ദേശം;വിഷയത്തിൽ സര്‍ക്കാരിന് കനത്ത തിരിച്ചടി;അപ്പീല്‍ നൽകാൻ സാധ്യത.
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ഗവണ്മെന്റ് ലോ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ അസാധുവാക്കി. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍ നിയമനം റദ്ദാക്കിയത്. തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളജ് പ്രിന്‍സിപ്പല്‍ ബിജു കുമാര്‍, തൃശൂര്‍ ഗവണ്മെന്റ് ലോ കോളജിലെ പ്രിന്‍സിപ്പല്‍ പി ആര് ജയദേവന്, എറണാകുളം ലോ കോളജ് പ്രിന്‍സിപ്പല്‍ ബിന്ദു എം നമ്പ്യാർ എന്നിവരുടെ നിയമനങ്ങളാണ് റദ്ദാക്കിയത്. എറണാകുളം ലോ കോളേജിലെ അധ്യാപകന് ഡോ.ഗിരിശങ്കറിന്റെ പരാതിയിലാണ് ഉത്തരവ്. മതിയായ യോഗ്യതയുള്ളവരെ പ്രിന്‍സിപ്പല്‍ […]