ഒന്നരക്കോടിയുടെ ജ്വല്ലറി കവർച്ച : ഉടമയുടെ തിരക്കഥ പൊളിയുന്നു ; ഇൻഷുറൻസ് തുക കൈക്കലാക്കാനുള്ള ഉടമയുടെ തന്ത്രമെന്ന് പൊലീസ്
സ്വന്തം ലേഖകൻ കയ്പമംഗലം: മൂന്നുപീടികയിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് ഒന്നരക്കോടിയുടെ സ്വർണം കവർന്ന കേസിൽ ജ്വല്ലറി ഉടമയുടെ കള്ളക്കഥ പൊളിഞ്ഞു. ഇൻഷുറൻസ് തുക കൈക്കലാക്കാൻ കവർച്ചക്കഥ ഉടമ കെട്ടിച്ചമച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. മോഷണം നടന്നെന്ന് പറയുന്ന ഗോൾഡ് ഹേർട്ട് ജ്വല്ലറിയിൽനിന്ന് സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉടമ തന്നെ പൊലീസിനോട് സമ്മതിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഉടമയെയും ജീവനക്കാരനെയും രണ്ടുദിവസമായി ചോദ്യം ചെയ്തതിൽ തന്നെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. ജ്വല്ലറിയിലെ തറക്കടിയിലെ രഹസ്യഅറ താക്കോൽ ഉപയോഗിച്ചാണ് തുറന്നതെന്ന് പൊലീസിന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതോടെയാണ് […]