play-sharp-fill

വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എ.ഐ.സി.സി അംഗം കാവല്ലൂർ മധു കുഴഞ്ഞുവീണ് മരിച്ചു ; മണ്ഡലത്തിലെ യു.ഡി. എഫിന്റെ പ്രചാരണ പരിപാടികൾ നിർത്തിവച്ചു

  സ്വന്തം ലേഖിക തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിനിടെ എ.ഐ.സി.സി അംഗവും തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റുമായ കാവല്ലൂർ മധു (63) കുഴഞ്ഞുവീണ് മരിച്ചു. ഇതേത്തുടർന്ന് വട്ടിയൂർക്കാവ് മണ്ഡലത്തിലെ യുഡിഎഫിന്റെ പ്രചാരണ പരിപാടികൾ നിർത്തിവച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർഥി കെ.മോഹൻകുമാറിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിന് തൊട്ട് മുമ്പ് വരെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ 110-ാം നമ്പർ ബൂത്തിൽ പ്രചാരണ പ്രവർത്തനങ്ങളിലും ഭവനസന്ദർശനത്തിലും സജീവമായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മൃതദേഹം  തിങ്കളാഴ്ച്ച രാവിലെ ഒമ്പതിന് മൃതദേഹം […]