play-sharp-fill

പുലർച്ചെ ഉറക്കമുണർന്ന സമയത്ത് സമീപത്തെ വീട്ടിൽ നിന്ന് വല്ലാത്ത ശബ്ദം കേട്ട് നോക്കിയപ്പോൾ കണ്ടത് ലോറിയിലേക്ക് കയറ്റുന്നത് ; കാസർകോഡ് ജില്ലാ കളക്ടറും സംഘവും പിടികൂടിയത് രണ്ടരക്കോടി വിലവരുന്ന ചന്ദനശേഖരം : ചന്ദനം കടത്താൻ ശ്രമിച്ചത് സിമന്റാണെന്ന വ്യാജേനെ

സ്വന്തം ലേഖകൻ കാസർകോട്: ജില്ലാ കളക്ടറുടെ ക്യാംപ് ഓഫീസിന് സമീപത്തെ വീട്ടിൽ നിന്നും വൻ ചന്ദനവേട്ട. വിപണിയിൽ രണ്ടരക്കോടി വിലവരുന്ന ഒരുടണ്ണോളം ചന്ദനശേഖരമാണ് പുലർച്ചെ പിടികൂടിയത്. ജില്ലാ കളക്ടർ സജിത്ത് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചന്ദന തടികൾ പിടിച്ചെടുത്തത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. കളക്ടറുടെ ഗൺമാനും ഡ്രൈവറും രാവിലെ ഉറക്കമുണർന്ന സമയത്ത് സമീപത്തെ വീട്ടിൽ നിന്ന് വല്ലാത്ത ശബ്ദം കേട്ട് പോയി നോക്കുകയായിരുന്നു. ഈ സമയത്ത് വീടിനു മുന്നിൽ നിർത്തിയിട്ട ലോറിയിൽ ചന്ദനം കയറ്റുകയായിരുന്നു.തുടർന്ന നടത്തിയാ പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച […]