video
play-sharp-fill

‘തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചു വിശദമായ വിശകലനം നടത്തും..! പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തീവ്രമായി ശ്രമിച്ചിട്ടും മുന്നേറ്റമുണ്ടാക്കാനായില്ല’ : ബസവരാജ് ബൊമ്മെ

സ്വന്തം ലേഖകൻ ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തീവ്രമായി ശ്രമിച്ചിട്ടും മുന്നേറ്റമുണ്ടാക്കാനായില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബിജെപിക്കു പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെന്ന ബൊമ്മെ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചു വിശദമായ വിശകലനം നടത്തും. അതിലെ പാഠം ഉള്‍ക്കൊണ്ടു മുന്നോട്ടുപോവും. അടുത്ത വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജ്ജമാക്കുമെന്ന് ബൊമ്മെ പറഞ്ഞു. മൂന്നര പതിറ്റാണ്ടിലേറെയുള്ള പതിവു വിട്ട് കര്‍ണാടകയില്‍ തുടര്‍ഭരണം നേടാമെന്ന ബിജെപി മോഹത്തിനാണ് തിരിച്ചടിയായത് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണം നടത്തിയിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ല. പ്രധാനമന്ത്രി നരേന്ദ്ര […]