കൊറോണ വൈറസ് വ്യാപനം : തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ കർക്കിടക വാവ് ബലിതർപ്പണം ഉണ്ടാവില്ല
സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇത്തവണ കർക്കിടക വാവ് പ്രമാണിച്ചുള്ള ബലിതർപ്പണം ഉണ്ടാകില്ല. ജൂലൈ 20 നാണ് കർക്കിടവാവ്. വൈറസ് വ്യാപനത്തിന്റെ സാമൂഹിക അകലം പാലിച്ച് ബലിതർപ്പണം നടത്തുന്നത് പ്രായോഗികമല്ലാത്തതിനെ തുടർന്നാണ് തീരുമാനമെന്ന് ബോർഡ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഈ മാസം 30 വരെ ഭക്തർക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. സമ്പർക്കത്തിലൂടെ കൊവിഡ് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് ഇത്തരത്തിൽ നടപടിയെടുത്തിരിക്കുന്നത്. അതേസമയം ക്ഷേത്രങ്ങളിലെ […]