മുംബൈ ക്രിക്കറ്റ് താരം കരൺ തിവാരി ജീവനൊടുക്കി ; ആത്മഹത്യ ചെയ്തത് ടീമിൽ ഇടംകിട്ടാത്തതിനെ തുടർന്നുണ്ടായ നിരാശയെന്ന് സൂചന

സ്വന്തം ലേഖകൻ മുംബൈ : മുംബൈ ക്രിക്കറ്റ് താരം കരൺ തിവാരിയെ(27) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുംബൈയിലെ വസതിയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. മുംബൈ രഞ്ജി ടീമിനായി രണ്ടു വർഷത്തിലധികമായി നെറ്റ്‌സിൽ സ്ഥിരമായി പന്തെറിഞ്ഞുവരികയായിരുന്നു കരൺ തിവാരി. കഴിഞ്ഞ വർഷം വിവിധ ഐപിഎൽ ടീമുകൾക്കായും പന്തെറിഞ്ഞിരുന്നു. ക്രിക്കറ്റ് കരിയറിൽ എങ്ങും എത്താനാകാതെ പോയതിന്റെ നിരാശയിൽ താരം ദുഃഖിതനായിരുന്നുവെന്നാണ് റിപ്പോർട്ട്.എന്നാൽ ഇത് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അമ്മയ്ക്കും സഹോദരനുമൊപ്പമാണ് കരൺ തിവാരി മുംബൈയിൽ താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി അത്താഴത്തിനുശേഷം കിടക്കാൻ […]