കൂടത്തിൽ ദുരൂഹമരണങ്ങൾ ; രവീന്ദ്രൻ നായരുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, നടപടി പോലീസ് നിർദ്ദേശത്തെ തുടർന്ന്
സ്വന്തം ലേഖിക തിരുവനന്തപുരം: കരമന കൂടത്തിൽ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് കാര്യസ്ഥൻ രവീന്ദ്രൻ നായരുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.പോലീസ് നിർദ്ദേശത്തെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ കൂടത്തിൽ കുടുംബത്തിൽ അവസാനം മരിച്ച ജയമാധവൻ നായരുടെ ആന്തരികായവങ്ങളുടെ പരിശോധന ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനുപുറമെ ഉമാ മന്ദിരത്തിലെ അവകാശികളുടെ ഭൂമിയുടെ എല്ലാ രേഖകളും ആവശ്യപ്പെട്ട് പുതിയ അന്വേഷണ സംഘം റവന്യൂ രജിസ്‌ട്രേഷൻ വകുപ്പുകൾക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതിൽ ജയമാധവന്റെ അസ്വാഭാവിക മരണത്തിലാണ് പോലീസ് ആദ്യ അന്വേഷണം നടത്തുക. മരണകാരണം വ്യക്തമാവണമെങ്കിൽ ആന്തരിവങ്ങളുടെ […]