കാന്താര: സ്വത്വത്തിലേക്കുണരുന്ന ഇന്ത്യൻ സിനിമയുടെ പ്രതീകം: – ഡോ.ജെ. പ്രമീള ദേവി
കോട്ടയം: കാന്താര എന്ന സിനിമയും ഇന്ത്യൻ സിനിമയിലെ സമീപകാല പ്രവണതകളും സ്വത്വം തിരിച്ചറിയുന്ന സാംസ്കാരിക ചലനം ആണെന്ന് ഫിലിം സെൻസർ ബോർഡംഗം ഡോ.ജെ.പ്രമീളാദേവി അഭിപ്രായപ്പെട്ടു.തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് ധന്യ തീയേറ്ററിൽ നടന്ന ‘മാറ്റിനി സംവാദം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രമീളാദേവി. എന്തു തരം ജീവിതം നയിക്കുന്ന സാധാരണക്കാരനെ വേണമെങ്കിലും ചില നിമിഷങ്ങളിൽ ദൈവിക ഉണർവ്വ് ബാധിക്കാമെന്ന മികച്ച സന്ദേശം സിനിമ നൽകുന്നു. ചിത്രീകരിക്കാതെ പോയ ക്ലൈമാക്സ് പ്രേക്ഷക മനസ്സിൽ യാഥാർത്ഥ്യം പോലെ ചിത്രീകരിക്കപ്പെടുന്നതാണ് ഈ സിനിമയുടെ പ്രത്യേകതയെന്ന് അവർ എടുത്തു പറഞ്ഞു. […]