play-sharp-fill

ഇന്ത്യയില്‍ ഹിന്ദുവായി ജീവിക്കുകയെന്നാല്‍ മുസ്ലീംങ്ങളെ വെറുക്കുക എന്നത് മാത്രമായി ചുരുങ്ങി; വിവാദ പ്രസ്താവനയുമായി മുന്‍ ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍

സ്വന്തം ലേഖകന്‍ തരുവനന്തപുരം: രാജ്യത്തെ വലിയൊരു വിഭാഗം ഹിന്ദുക്കളും അഭിമാനവും സന്തോഷവും കണ്ടെത്തുന്നത് തങ്ങളുടെ നല്ല ജീവിതത്തിലെ ക്ഷേമത്തില്‍ നിന്നല്ലെന്നും മറിച്ച് തങ്ങള്‍ക്കൊപ്പം ജീവിക്കുന്ന മുസ്‌ലിംകളെ ദ്രോഹിക്കാന്‍ കഴിയന്നതിന്റെ അളവിനനുസരിച്ചാണെന്നും ട്വീറ്റ് ചെയ്ത് മുന്‍. ഐ.എ.എസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍. രാജ്യദ്രോഹക്കുറ്റം ചുമത്തി വിദ്യാര്‍ത്ഥികളെയും സാമൂഹിക പ്രവര്‍ത്തകരെയും തടവിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കണ്ണന്‍ ഗോപിനാഥന്‍ രംഗത്തുവന്നിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് കണ്ണന്‍ ഗോപിനാഥന്‍ സിവില്‍ സര്‍വ്വീസില്‍ നിന്നും രാജി വെച്ചത്. എട്ട് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു […]

അമിത് ഷാ.., നിങ്ങൾ നടത്തിയത് നല്ല നീക്കമാണ് ; എന്നെ അറസ്റ്റ് ചെയ്യാം പക്ഷെ നിശബ്ദനാക്കാൻ കഴിയില്ല : പൊലീസ് കേസെടുത്തതിൽ പ്രതികരണവുമായി മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ആരോപിച്ച് പൊലീസ് കേസെടുത്തതിൽ പ്രതികരണവുമായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥ് രംഗത്ത്. പൊലീസ് കേസെടുത്ത സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വെല്ലുവിളിച്ചാണ് കണ്ണൻ ഗോപിനാഥന്റെ പ്രതികരണം. അമിത് ഷാ നടത്തിയ നല്ല നീക്കമാണ്. നിങ്ങൾക്ക് എന്നെ അറസ്റ്റ് ചെയ്യാം പക്ഷേ നിശബ്ദനാക്കാൻ കഴിയില്ല. ഇവിടെ ആരും നിങ്ങളെ ഭയക്കുന്നില്ലെന്നാണ് കണ്ണൻ ഗോപിനാഥിന്റെ മറുപടി. അതേസമയം രാജ്യത്ത് കൊറോണ വൈറസ് ബാധ അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ സർവീസ് തിരിച്ച് പ്രവേശിക്കണം […]

ജോലി ചെയ്ത ദിവസത്തെ ശമ്പളം പോലും ഇതുവരെ ലഭിച്ചിട്ടില്ല ; രാജിവെച്ച് എട്ട് മാസങ്ങൾക്ക് ശേഷം സർവീസിലേക്ക് തിരിച്ചുവിളിച്ചത് കേന്ദ്ര സർക്കാരിന്റെ പ്രതികാരബുദ്ധി മാത്രം : മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴിഞ്ഞ ഓഗസ്റ്റിൽ രാജിവെച്ചതിനെ തുടർന്ന് എട്ട് മാസങ്ങൾക്ക് ശേഷം സർവീസിലേക്ക് കേന്ദ്രസർക്കാർ തിരിച്ചു വിളിച്ച നിർദ്ദേശം തള്ളി മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തിരികെ സർവീസിൽ പ്രവേശിക്കാൻ കണ്ണൻ ഗോപിനാഥന് കേന്ദ്രം നിർദേശം നൽകിയത്. എന്നാൽ സർക്കാരിന്റെ നിർദേശം കണ്ണൻ ഗോപിനാഥൻ തള്ളിയിരിക്കുകയാണ്. രാജിവെച്ച് എട്ട് മാസങ്ങൾക്ക് തിരിച്ചുവിളിച്ച കേന്ദ്ര സർക്കാർ നടിപടിക്ക് പിന്നിൽ സർക്കാരിന്റെ പ്രതികാര ബുദ്ധിയാണെന്ന് അദ്ദേഹം പറയുന്നു. കേന്ദ്രസർക്കാർ കൂടുതൽ പീഡിപ്പിക്കാനാണ് ഇപ്പോൾ […]