ജോലി ചെയ്ത ദിവസത്തെ ശമ്പളം പോലും ഇതുവരെ ലഭിച്ചിട്ടില്ല ; രാജിവെച്ച് എട്ട് മാസങ്ങൾക്ക് ശേഷം സർവീസിലേക്ക് തിരിച്ചുവിളിച്ചത് കേന്ദ്ര സർക്കാരിന്റെ പ്രതികാരബുദ്ധി മാത്രം : മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ

ജോലി ചെയ്ത ദിവസത്തെ ശമ്പളം പോലും ഇതുവരെ ലഭിച്ചിട്ടില്ല ; രാജിവെച്ച് എട്ട് മാസങ്ങൾക്ക് ശേഷം സർവീസിലേക്ക് തിരിച്ചുവിളിച്ചത് കേന്ദ്ര സർക്കാരിന്റെ പ്രതികാരബുദ്ധി മാത്രം : മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കഴിഞ്ഞ ഓഗസ്റ്റിൽ രാജിവെച്ചതിനെ തുടർന്ന് എട്ട് മാസങ്ങൾക്ക് ശേഷം സർവീസിലേക്ക് കേന്ദ്രസർക്കാർ തിരിച്ചു വിളിച്ച നിർദ്ദേശം തള്ളി മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ.

രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തിരികെ സർവീസിൽ പ്രവേശിക്കാൻ കണ്ണൻ ഗോപിനാഥന് കേന്ദ്രം നിർദേശം നൽകിയത്. എന്നാൽ സർക്കാരിന്റെ നിർദേശം കണ്ണൻ ഗോപിനാഥൻ തള്ളിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജിവെച്ച് എട്ട് മാസങ്ങൾക്ക് തിരിച്ചുവിളിച്ച കേന്ദ്ര സർക്കാർ നടിപടിക്ക് പിന്നിൽ സർക്കാരിന്റെ പ്രതികാര ബുദ്ധിയാണെന്ന് അദ്ദേഹം പറയുന്നു. കേന്ദ്രസർക്കാർ കൂടുതൽ പീഡിപ്പിക്കാനാണ് ഇപ്പോൾ തിരിച്ചുവിളിച്ചതെന്നും കണ്ണൻ ഗോപിനാഥൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കണ്ണൻ ഗോപിനാഥൻ ഐഎഎസിൽ നിന്ന് രാജിവെച്ചത്.അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന് ആരോപിച്ചായിരുന്നു രാജി.

കൂചാതെ ഓഗസ്റ്റിൽ ജോലി ചെയ്ത ദിവസത്തെയും മറ്റും ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. രാജിവെച്ച് എട്ട് മാസം കഴിഞ്ഞുള്ള കേന്ദ്രത്തിന്റെ തിരിച്ചുവിളി ആത്മാർഥമല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

തിരികെ സർവീസിൽ പ്രവേശിക്കാൻ നേരത്തേയും കണ്ണൻ ഗോപിനാഥന് കേന്ദ്രം നിർദേശം നൽകിയിരുന്നെങ്കിലും അദ്ദേഹം അതിന് വിസമ്മതിക്കുകയും ചെയ്തിരുന്നു. അതേസമയം കൊറോണ വൈറസിനെതിരെയുള്ള എല്ലാ പ്രതിരോധ പ്രവർത്തനങ്ങൾക്കും താൻ രംഗത്ത് ഉണ്ടെന്നും കണ്ണൻ ഗോപിനാഥൻ വ്യക്തമാക്കി.