വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവും: എന്നിട്ടും, പതിനേഴുകാരിയ്ക്കു ഫോണിലുടെ സ്ഥിരമായി അശ്ലീല സന്ദേശം അയച്ചു ശല്യം ചെയ്തു; വ്യാജ പേരിൽ സന്ദേശം അയച്ചിട്ടും യുവാവിനെ കുടുക്കിയത് പെൺകുട്ടിയുടെ തന്ത്രം ; സംഭവം നടന്നത് കാഞ്ഞിരപ്പള്ളിയിൽ
ക്രൈം ഡെസ്‌ക് കാഞ്ഞിരപ്പള്ളി: വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായിട്ടും പതിനേഴുകാരിയുടെ ഫോണിൽ അശ്ലീല സന്ദേശം അയച്ചു ശല്യം ചെയ്ത യുവാവിനെ പൊലീസ് പൊക്കി അകത്താക്കി. പെൺകുട്ടി നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് സംഘം വ്യാജപ്പേരിൽ ചാറ്റ് ചെയ്ത യുവാവിനെ കുടുക്കുകയായിരുന്നു. സ്ഥിരമായി ഇയാൾ സന്ദേശം അയച്ചിരുന്ന ഫോൺനമ്പർ പൊലീസിനു കൈമാറിയ പെൺകുട്ടി, തന്ത്രപരമായി ഇയാളുടെ വിവരങ്ങൾ അറിഞ്ഞതോടെയാണ് പ്രതി കുടുങ്ങിയത്. പെൺകുട്ടിയെ ശല്യം ചെയ്ത കേസിൽ കാഞ്ഞിരപ്പള്ളി പാറക്കടവ് സ്വദേശി റിത്താസ് അക്ബറിനെയാണ് ( റിങ്കു 35) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. […]