കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഷിന്റോ പി കുര്യൻ ‘ഗുണ്ടയോ’? പ്രതികളും പൊലീസുകാരും നോക്കി നില്‍ക്കെ സി പി ഒയുടെ കുത്തിന് പിടിച്ച് സി ഐ..! കാക്കിക്കുള്ളിലെ ക്രിമിനലിന്റെ തനിക്കൊണം പുറത്ത്..! സി ഐ യുടെ തൊപ്പി തെറിക്കും
സ്വന്തം ലേഖകൻ കോട്ടയം: കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്എച്ച്ഒ ഷിന്റോ പി കുര്യനെതിരെ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി. സിവില്‍ പൊലീസ് ഓഫിസറെ എസ്എച്ച്ഒ മര്‍ദ്ദിച്ചതയാണ് പരാതി നൽകിയിരിക്കുന്നത് . സ്റ്റേഷനില്‍ പ്രതികളും മറ്റ് പൊലീസുകാരും നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനമെന്ന് പരാതിയിൽ പറയുന്നത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഒരു കേസില്‍ ഉള്‍പ്പെട്ട പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുന്നതിനിടെയാണ് ഷിന്റോ പി കുര്യന്‍ സിപിഒയെ മർദിച്ചത്. സിപിഒയുടെ ബെല്‍റ്റില്‍ ഷിന്റോ കുത്തിപ്പിടിയ്ക്കുകയും ശരീരമാകെ ഉലയ്ക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് പരാതി. സംഭവത്തിനുശേഷം സിപിഒ […]