ആഴ്ചയൊന്നായിട്ടും ആളെക്കൊല്ലി കാട്ടുപോത്ത് കാണാമറയത്ത്..! നാട്ടുകാർ രോക്ഷത്തിൽ ; കണമലയില്‍ കാട്ടുപോത്തിന് പിന്നാലെ കാട്ടാനക്കൂട്ടവും..! രണ്ടേക്കറോളം സ്ഥലത്തെ കൃഷി നശിപ്പിച്ചു..!

സ്വന്തം ലേഖകൻ എരുമേലി : കണമലയിൽ രണ്ടുപേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ ആഴ്ച ഒന്നായിട്ടും കണ്ടെത്താനായില്ല. 50 അംഗ വനം വകുപ്പ് സംഘം അഞ്ചു ടീമായ് തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. കാട്ടുപോത്ത് ജനവാസ മേഖലയിൽ കടന്നാൽ മാത്രം മയക്കുവടി വെക്കാനാണ് കോട്ടയം ഡിഎഫ്ഒയുടെ ഉത്തരവ്. കാട്ടുപോത്തിനെ ഓടിച്ച് വനത്തിൽ കയറ്റുകയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ആളെക്കൊല്ലി കാട്ടുപോത്തിനെ കണ്ടെത്താൻ ആകാത്തതിൽ ജനങ്ങൾ രോക്ഷം പ്രകടിപ്പിക്കുകയാണ്. അതേസമയം ശബരിമല വനത്തില്‍ കയറിയ കാട്ടുപോത്തിനെ നിലക്കല്‍ ഭാഗത്ത് കണ്ടെത്തിയെന്നാണ് വിലയിരുത്തല്‍. . ഉദ്യോഗസ്ഥര്‍ മടങ്ങുന്നതോടെ കാട്ടുപോത്ത് വീണ്ടും […]

കാടിറങ്ങി കാട്ടുപോത്തുകൾ..! രണ്ടിടത്തായി മൂന്നു മരണം…! എരുമേലിയിൽ നാട്ടുകാരുടെ പ്രതിഷേധം..! റോഡ് ഉപരോധിച്ചു

സ്വന്തം ലേഖകൻ കോട്ടയം : കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു പേര് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. എരുമേലിയിലെ രാഷ്ട്രീയ സാമുതായിക നേതാക്കളുടെ നേതൃത്വത്തിത്തിൽ റോഡ് ഉപരോധിച്ചു .വാഹനങ്ങൾ ഒന്നും കടത്തി വിടുന്നില്ല.കളക്ടർ എത്തുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്ന് നാട്ടുകാർ. ഇന്ന് രാവിലെയാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കണമലയിൽ രണ്ട് പേർ മരിച്ചത്. പുറത്തേൽ ചാക്കോച്ചൻ (65) , പ്ലാവനാക്കുഴിയിൽ തോമാച്ചൻ (60) എന്നിവരാണ് മരിച്ചത്. കണമല -ഉമികുപ്പറോഡ് സൈഡിലെ വീട്ടില്‍ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ തോമാച്ചനെയും കാട്ടുപോത്ത് ആക്രമിച്ചു. […]