ബിന്ദു അമ്മിണിയും കനകദുർഗ്ഗയും ശബരിമലയിലെത്തിയ ജനുവരി രണ്ട് നവോത്ഥാന ദിനമായി കലണ്ടറിൽ അടയാളപ്പെടുത്തണം ; അഡ്വ.എ. ജയശങ്കർ
സ്വന്തം ലേഖകൻ കോട്ടയം : ബിന്ദു അമ്മിണിയും കനകദുർഗ്ഗയും ശബരിമലയിലെത്തിയ ജനുവരി രണ്ട് കലണ്ടറിൽ നവോത്ഥാന ദിനമായി അടയാളപ്പെടുത്തണം. കഴിഞ്ഞ വർഷം ജനുവരി രണ്ടിനാണ് ശബരിമലയിൽ യുവതികളായ ബിന്ദു അമ്മിണിയും കനകദുർഗയും ദർശനം നടത്തിയത്. നവോത്ഥാനത്തിന്റെ വാദമുയർത്തി സർക്കാർ മുൻകൈയ്യെടുത്ത് സംഘടിപ്പിച്ച വനിത മതിലിന്റെ പിറ്റേദിവസമാണ് ഇരുവരും ശബരിമലയിലെത്തിയതെന്നതും ഏറെ പ്രത്യേകതയാണ്. സർക്കാരിന്റെ പിന്തുയോടെയാണ് ഇരുവരും മലചവിട്ടിയതെന്ന ആരോപണവും ഇടതു സർക്കാരിന് തലവേദനയായിരുന്നു. ഈ സംഭവത്തിന്റെ ഒന്നാം വാർഷികമായ ഇന്ന് കനകബിന്ദു ഓപ്പറേഷന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് നവോത്ഥാന ദിനമായി സർക്കാർ കലണ്ടറിൽ […]