play-sharp-fill

കടവന്ത്ര സിഐ മനുരാജും വനിതാ ഡോക്ടറും സഞ്ചരിച്ച കാർ എതിര്‍ദിശയിലെത്തിയ ബൈക്ക് ഇടിച്ച്‌ തെറിപ്പിച്ചു..! അപകടമുണ്ടായിട്ടും നിര്‍ത്താതെ പോയ വാഹനത്തെ പിന്തുടര്‍ന്ന് പിടിച്ചത് രണ്ട് ബൈക്കുകളിലെത്തിയ നാല് യുവാക്കള്‍; പൊലീസ് എത്തി സല്യൂട്ട് അടിച്ച്‌ സിഐയെ പറഞ്ഞു വിട്ടു! ‘എല്ലിന് പൊട്ടലില്ലാത്തതിനാൽ കേസെടുക്കാനാകില്ലന്ന് വിചിത്ര വാദം’; നാലു ദിവസം കഴിഞ്ഞിട്ടും ബൈക്ക് ഇടിച്ചിട്ടവര്‍ക്കെതിരെ നടപടിയെടുക്കാത്ത പൊലീസ് ! ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ നടത്തിയ സമാനതകളില്ലാത്ത പൊലീസ് കളി വീണ്ടും ആവർത്തിക്കുമ്പോൾ..!

സ്വന്തം ലേഖകൻ കൊച്ചി:ഹാര്‍ബര്‍ പാലത്തില്‍ യുവാവിനെ വാഹനമിടിച്ചിട്ട് കടന്ന പൊലീസ് ഉദ്യോഗസ്ഥനെയും വനിതാ ഡോക്ടറെയും സംരക്ഷിക്കാന്‍ പൊലീസിന്‍റെ പെടാപ്പാട്. നാലു ദിവസം കഴിഞ്ഞിട്ടും ഇടിച്ചിട്ടവര്‍ക്കെതിരെ നടപടിയെടുക്കാത്ത പൊലീസ് കേസ് ഒതുക്കി തീർക്കാനുള്ള ശ്രമത്തിലാണ്. യുവാവിന്റെ എല്ലിനു പൊട്ടലില്ലാത്തതിനാൽ കേസെടുക്കാനാകില്ല എന്നാണ് പോലീസുകാരുടെ വാദം.സഹപ്രവർത്തകനെ എന്തു വിലകൊടുത്തും രക്ഷിക്കാനുള്ള തത്രപ്പാടിന് ഇടയിൽ യുവാവിന്റെ ജീവന് പുല്ലുവില. വ്യാഴാഴ്ച രാത്രി കടവന്ത്ര സിഐ മനുരാജും വനിത ഡോക്ടറും സഞ്ചരിച്ച കാറാണ് എതിര്‍ദിശയിലെത്തിയ ബൈക്ക് ഇടിച്ച്‌ തെറിപ്പിച്ചത്. അപകടമുണ്ടായിട്ടും വാഹനം നിര്‍ത്താതെ പോയി. ഇതും ക്രിമിനല്‍ കുറ്റമാണ്. അപകടശേഷം […]