പ്രശ്നങ്ങൾക്ക് പരിഹാരമായില്ല;കോട്ടയം കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടാൻ ഉത്തരവ് ; മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല
സ്വന്തം ലേഖകൻ കോട്ടയം: കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ജനുവരി 15 വരെ അടച്ചിടാൻ ഉത്തരവ്. ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. തിങ്കളാഴ്ച മുതൽ ജനുവരി 15 വരെയാണ് സ്ഥാപനം അടച്ചിടാനാണ് നിർദ്ദേശം . വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് ഡിസംബർ 24 മുതൽ കോളജ് തുറന്ന് പ്രവർത്തിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സ്ഥാപനം അടച്ചിടാൻ കലക്ടർ ഉത്തരവിട്ടത്. അതെ സമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ലെന്ന് കലക്ടർ അറിയിച്ചു. കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളോടും മറ്റ് തൊഴിലാളികളോടും ജാതീയമായ […]