എങ്ങനെ നാം മറക്കും ഈ സുന്ദരവില്ലനെ;കെ പി ഉമ്മര്‍ വിടപറഞ്ഞിട്ട് ഒക്ടോബര്‍ 29 ന് 21 വര്‍ഷം.അദ്ദേഹം മരണപ്പെട്ടിട്ട് രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോഴും ഒരു പ്രാവശ്യം മാത്രമാണ് അദ്ദേഹത്തിന്റെ സമഗ്രസംഭാവനകളെ അടിസ്ഥാനമാക്കി വിശദമായ ഒരനുസ്മരണ പരിപാടി അദ്ദേഹത്തിന്റെ മാതൃ നഗരമായ കോഴിക്കോട്ട് പോലും നടന്നതെന്നത് മലയാളിയുടെ മറവിയുടെ മറ്റൊരേടായി കാണാം.
“എന്റെ വേരുകൾ ഇവിടെയാണ്. ഇവിടത്തെ വേനൽക്കാറ്റും കർക്കിടക മഴയുമൊന്നും മറക്കാനാവില്ല. വീണ്ടും കോഴിക്കോട്ടു വന്ന് സ്ഥിരതാമസമാക്കണമെന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് ഒരു പാട് കാലമായി. പക്ഷേ മക്കൾക്കിവിടെ വേരുകളില്ല. അവർ ജനിച്ചതും വളർന്നതുമൊക്കെ മദ്രാസിലാണ്. എന്തായാലും അൽപം കഴിയട്ടെ. കോഴിക്കോട്ട് വന്ന് താമസിക്കുന്നതിനെപ്പറ്റി ഒന്നുകൂടി ഗൗരവമായി ചിന്തിക്കണം.” ഏകദേശം ഇരുപത്തൊന്നുകൊല്ലം മുൻപ് 2001 മധ്യത്തോടുകൂടി കേരളത്തിന്റെ സുന്ദരനായ വില്ലൻ എന്നറിയപ്പെടുന്ന കെ പി ഉമ്മർ തന്റെ അടുത്ത സുഹൃത്തുക്കളായ സിനിമാക്കാരോട് പറഞ്ഞതാണിത്. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ ഇതിനുശേഷം മാസങ്ങൾ പിന്നിടവെ ആ വർഷം ഒക്ടോബർ 29ന് […]