കോണ്‍ഗ്രസിന്റെ യുവസ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങി ജ്യോതി രാധികാ വിജയകുമാര്‍; രാഹുല്‍ ഗാന്ധിയുടെ സ്ഥിരം പരിഭാഷക ചെങ്ങന്നൂരിലോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍; വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ കോണ്‍ഗ്രസിനൊപ്പം നിന്ന അച്ഛന്റെ മകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പ്രിയങ്കരി
സ്വന്തം ലേഖകന്‍ ചെങ്ങന്നൂര്‍: രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ ആശയം തെല്ലും ചോര്‍ന്ന് പോകാതെ സ്ഫുടതയോടെ അവതരിപ്പിക്കുന്ന പരിഭാഷകയാണ് ജ്യോതി രാധിക വിജയകുമാര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആ വൈറല്‍ പരിഭാഷകയെ കേരളം കണ്ടെത്തി, ഒന്നടങ്കം പ്രശംസിച്ചിട്ടുണ്ട്. ദേശീയ നേതാക്കന്മാരുടെ പ്രസംഗ പരിഭാഷ ചാനലുകളിലെ സറ്റയര്‍ പരിപാടികള്‍ക്ക് മാത്രം ഉപകാരപ്പെട്ടിരുന്ന കാലത്താണ്, ജ്യോതിയുടെ രംഗപ്രവേശം. രാഹുല്‍ പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന് നേരെ തിരിഞ്ഞ് ഓരോ വാക്കും അതിന്റെ വ്യാപ്തിയും സസൂക്ഷ്മം നിരീക്ഷിക്കുകയും മൗനമായി കേട്ട് നിന്ന് ഒരു തുണ്ടു പേപ്പറില്‍ അതൊക്കെ വളരെ വേഗത്തില്‍ കുറിക്കുകയും ചെയ്യും […]