play-sharp-fill

ജോയ് ആലുക്കാസിൽ ഇഡി റെയ്ഡ് ; തൃശൂർ ഹെഡ് ഓഫീസിൽ അടക്കം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തി; പരിശോധന 2300 കോടിയുടെ ഐപിഒ പിൻവലിച്ചതിന് പിന്നാലെ

സ്വന്തം ലേഖകൻ കൊച്ചി: ജോയ് ആലുക്കാസിന്‍റെ തൃശൂർ ഹെഡ് ഓഫീസിൽ അടക്കം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തി.‌ കൊച്ചിയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് പരിശോധന‌ നടത്തിയത്. പ്രാഥമിക ഓഹരി വിൽപ്പനയിൽ നിന്നും ജോയ് ആലുക്കാസ് താൽക്കാലികമായി പിന്മാറിയതിന് പിന്നാലെയാണ് പരിശോധന. 300 കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇ ഡി ഉദ്യോഗസ്ഥർ ചോദിച്ച ചോദ്യങ്ങൾക്ക് കമ്പനി തൃപ്തികരമായ മറുപടി നൽകിതായാണ് വിവരം. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ്‌ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിലാണ് കമ്പനി ഐപിഒ പിൻവലിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം അറിയിപ്പ് […]