നിർമ്മാതാക്കളുടെ വഴിയെ താരങ്ങളും : സിനിമ വിജയിച്ചാൽ മാത്രം പ്രതിഫലം മതിയെന്ന് ടോവിനോ തോമസ് ; 20 ലക്ഷം കുറച്ച് ജോജു ജോർജും
സ്വന്തം ലേഖകൻ കൊച്ചി : പ്രതിഫലം വർദ്ധിപ്പിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് വിരാമമായി. നിർമ്മാതാക്കളുടെ വഴിയെ താരങ്ങളും. ടോവിനോ തോമസും ജോജു ജോർജും പ്രതിഫലം കുറയ്ക്കാൻ സമ്മതിച്ചതായി നിർമാതാക്കളുടെ സംഘടന. കോവിഡിന്റെ പശ്ചാത്തലത്തിൽ മോഹൻലാൽ പോലും പ്രതിഫലം 50 ശതമാനം കുറച്ചപ്പോൾ യുവതാരങ്ങൾ പ്രതിഫലം കൂട്ടി ആവശ്യപ്പെട്ടത് നിർമാതാക്കളെ പ്രകോപിപ്പിച്ചിരുന്നു.ഈ സംഭവം വിവാദമായതോടെയാണ് പ്രതിഫലം കുറയ്ക്കാമെന്ന തീരുമാനമായി താരങ്ങളും എത്തിയിരിക്കുന്നത്. പ്രതിഫലം വാങ്ങാതെയാവും ടോവിനോ തോമസ് പുതിയ ചിത്രം ചെയ്യുക. സിനിമ വിജയിച്ചാൽ നിർമാതാവ് നൽകുന്ന വിഹിതം സ്വീകരിക്കാം എന്നാണ് ടോവിനോ തോമസ് പറഞ്ഞിരിക്കുന്നത്. ജോജു […]