play-sharp-fill

ദൃശ്യം 2 ആമസോൺ പ്രൈമിൽ അപ്‌ലോഡ് ചെയ്തത് രാത്രി പത്തരയ്ക്ക് , ബാനറായി മാറിയത് രാത്രി 12നും ; ജോർജുകുട്ടിയും പൊലീസും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല ; ‘ദൃശ്യ’ത്തിന്റെ അനന്തരവകാശിയാകാൻ ന്യായമായും യോഗ്യതയുള്ള ചിത്രമാണെന്ന് മലയാള സിനിമാ പ്രേക്ഷകർ

സ്വന്തം ലേഖകൻ കൊച്ചി : മലയാള സിനിമാ പ്രക്ഷേകരെ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 2. ആമസോൺ പ്രൈമിലൂടെ റീലീസ് ചെയ്ത് ചിത്രം മണിക്കൂറുകൾക്ക്കം പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. അത്യുഗ്രൻ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണെന്നും രണ്ടരമണിക്കൂർ പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നും നിരൂപകർ പറയുന്നു. ജോർജുകുട്ടിയായുള്ള മോഹൻലാലിന്റെ അഭിനയപ്രകടനവും ജീത്തു ജോസഫിന്റെ സംവിധാന മികവും കൂടിയായപ്പോൾ പ്രക്ഷേകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. വലിയ അവകാശവാദങ്ങളൊന്നും ചിത്രത്തെക്കുറിച്ച് ജീത്തു മന്നോട്ടുവച്ചിരുന്നില്ല.ദൃശ്യ’ത്തിന്റെ ത്രില്ലർ എലമെന്റ് കണ്ട് പ്രേക്ഷകർക്ക് ഉണ്ടാകാവുന്ന അമിത പ്രതീക്ഷയെക്കുറിച്ച് തനിക്ക് ഭയമില്ലെന്നും […]