മോദി – ഷി ജിൻപിംഗ് കൂടിക്കാഴ്ച്ചയെ പുകഴ്ത്തി ചൈനീസ് മാധ്യമങ്ങൾ. അതിർത്തി തർക്കം ചർച്ചയാകുമെന്നും ചൈനീസ് മാധ്യമങ്ങൾ
സ്വന്തം ലേഖകൻ ചെന്നൈ : തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിഗും തമ്മിൽ നടക്കുന്ന അനൗപചാരിക ഉച്ചക്കോടിയെ പുകഴ്ത്തി ചൈനീസ് മാധ്യമങ്ങൾ. ഇന്ത്യയും ചൈനയും സംയുക്തമായി അന്താരാഷ്ട്ര , പ്രാദേശിക കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് ലോക രാജ്യങ്ങൾ ശ്രദ്ധയോടെ കേൾക്കുമെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്. ഇവരുടെ കൂടിക്കാഴ്ച വളർന്നു വരുന്ന വിപണികൾക്കും മറ്റ് വികസര രാജ്യങ്ങൾക്കും അനുകൂലമായ ഒരു പുതിയ അന്തർദ്ദേശീയ രാഷ്ട്രീയ സാമ്പത്തിക ക്രമം കെട്ടിപ്പടുക്കുന്നതിന് സഹായകമാകും. ചൈനയ്ക്കും ഇന്ത്യയ്ക്കും ലോക […]