യോഗ കേന്ദ്രങ്ങളും ജിമ്മുകളും ഓഗസ്റ്റ് അഞ്ച് മുതൽ തുറന്ന് പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ അനുമതി ; സ്ഥാപനത്തിന് അകത്തേക്കും പുറത്തേക്കും പോവാൻ പ്രത്യേക വഴി സജ്ജമാക്കണം ; നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ അടച്ച യോഗ കേന്ദ്രങ്ങളും ജിമ്മുകളും തുറന്ന് പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം. ഓഗസ്റ്റ് അഞ്ചു മുതൽ തുറന്ന് പ്രവർത്തിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ അൺലോക് 3യുടെ ഭാഗമായാണ് പുതിയ മാർഗനിർദേശം. ജീവനക്കാരും സന്ദർശകരും തമ്മിലുള്ള ശാരീരിക സമ്പർക്കം പരമാവധി കുറയ്ക്കുന്ന തരത്തിലാണു നിർദേശം നൽകിയിരിക്കുന്നത്. അതേസമയം കണ്ടെയ്ൻമെന്റ് സോണുകളിൽ യോഗ കേന്ദ്രങ്ങളും ജിമ്മുകളും തുറക്കില്ല. ഒപ്പം സ്പാ, സ്റ്റീം ബാത്ത്, സ്വിമ്മിങ് പൂളുകൾ തുടങ്ങിയവയ്ക്കും തുറക്കാൻ അനുമതിയില്ല. എല്ലാ […]