സംവിധായകന്‍ ജിബിറ്റ് ജോര്‍ജ്ജ് അന്തരിച്ചു ; വിടപറഞ്ഞത് തന്റെ ആദ്യചിത്രം ബിഗ്‌സ്‌ക്രീനില്‍ എത്തിക്കണമെന്ന ആഗ്രഹം ബാക്കിയാക്കി
സ്വന്തം ലേഖകന്‍ കൊച്ചി : സംവിധായകന്‍ ജിബിറ്റ് ജോര്‍ജ്ജ് അന്തരിച്ചു. ഹൃദയാസ്തംഭനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. തന്റെ ആദ്യ ചിത്രം ബിഗ്‌സ്‌ക്രീനില്‍ എത്തിക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ജിബിറ്റ് വിട പറഞ്ഞത്. കോവിഡ് – 19 നെ പ്രതിരോധിക്കേണ്ട സമയമാണ്… അതിജീവനത്തിന് ശേഷം തിരിച്ചു വരാം’. കോഴിപ്പോര് എന്ന സിനിമ ലോക്ക് ഡൗണിനെ തുടര്‍ന്ന് തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചപ്പോള്‍ ഇരട്ട സംവിധായകരില്‍ ഒരാളായ ജിബിറ്റ് ജോര്‍ജ്ജ് ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചിരുന്നു. എന്നാല്‍ ആദ്യ സിനിമ കൊവിഡ് ഭീതിയൊഴിഞ്ഞാല്‍ വീണ്ടും പ്രേക്ഷകരിലെത്തുമെന്ന പ്രതീക്ഷ അവശേഷിപ്പിച്ച് ജിബിറ്റ് യാത്രയായി. […]