കല്ലും മലയും താണ്ടി അവരെത്തുന്നു ; പ്രളയത്തിൽ താങ്ങായി ജീപ്പേഴ്‌സ് ക്ലബ്ബ്
സ്വന്തം ലേഖിക തിരുവനന്തപുരം: ഉൾപ്രദേശങ്ങളിൽ എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് നേരിടുന്നത് കൊണ്ട് ചില പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസം നേരിടുന്നുണ്ട്. വിവിധ ആദിവാസി ഊരുകൾ ഇത്തരം പ്രദേശങ്ങളിൽപെടുന്നവയാണ്. അവർക്ക് ദുരിതാശ്വാസമെത്തിച്ച് വ്യത്യസ്തരാവുകയാണ് തിരുവനന്തപുരത്തുള്ള ജീപ്പേഴ്‌സ് ക്ലബ്. കഴിഞ്ഞ വർഷം പ്രളയത്തിലെ രക്ഷാപ്രവർത്തനത്തിലും ഇവർ സജീവമായിരുന്നു. തിരുവല്ല, പത്തനംതിട്ട, റാന്നി, ചെങ്ങന്നൂർ,മൂന്നാർ തുടങ്ങിയിടത്താണ് കഴിഞ്ഞ വർഷം ക്ലബ് പ്രതിനിധികൾ സഹായമെത്തിച്ചത്. ആദിവാസി ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന വനിത സംയുക്ത സമിതിയുമായി ചേർന്നാണ് ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിച്ചത്. ഇത്തവണ മാനന്തവാടി,അട്ടപ്പാടി, അഗളി തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാണ് സാധനങ്ങൾ എത്തിക്കുന്നത്. […]