ദേശീയ പണിമുടക്ക് ദിനത്തിൽ പ്രവേശന പരീക്ഷ ; വിദ്യാർത്ഥികൾ ആശങ്കയിൽ
സ്വന്തം ലേഖിക ന്യൂഡൽഹി : ജനുവരി എട്ടിന് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ. അന്ന് നിശ്ചയിച്ചിരിക്കുന്ന ജെഇഇ മെയിൻ പ്രവേശനപരീക്ഷ എങ്ങനെ എഴുതുമെന്ന ആശങ്കയിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ. തൊഴിലാളി സംഘടനകളുടെ അഖിലേന്ത്യാ പണിമുടക്കിനും കർഷക സംഘടനകളുടെ ഗ്രാമീണ ബന്ദിനും ഇടതു പാർട്ടികൾ അടക്കം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പണിമുടക്ക് കേരളത്തെ കൂടുതൽ ബാധിക്കുമെന്നും ആശങ്കയുണ്ട്. പരീക്ഷ മാറ്റിവയ്ക്കണമെന്ന് തൊഴിലാളി സംഘടനകളും വിദ്യാർഥികളുമടക്കം മാനവശേഷി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. എൻഐടികളിലേക്കും മറ്റുമുള്ള ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ-മെയിൻ പരീക്ഷയാണ് ജനുവരി 6 മുതൽ […]