പ്രതികരിക്കുന്ന സ്ത്രീകളെയാണ് ഫിറോസ് വേശ്യയെന്നു വിളിച്ച് അപമാനിച്ചത് ; സ്വയം പ്രഖ്യാപിത നന്മ മരത്തിന് യോജിച്ചതല്ല ; ഫിറോസിനെതിരെ നിയമനടപടിക്കൊരുങ്ങി ജസ്‌ല

സ്വന്തം ലേഖിക മലപ്പുറം: തന്നെ അപമാനിച്ച സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിനെതിരെ നിയമനടപടിക്കൊരുങ്ങി കെഎസ്‌യു മലപ്പുറം മുൻ ജില്ലാ വൈസ് പ്രസിഡന്റ് ജസ്‌ല മാടശ്ശേരി. താനുൾപ്പെടെ പ്രതികരിക്കുന്ന സ്ത്രീകളെയാണ് ഫിറോസ് വേശ്യയെന്നു വിളിച്ച് അപമാനിച്ചിരിക്കുന്നതെന്നും സ്വയം പ്രഖ്യാപിത നൻമമരത്തിന് യോജിച്ചതല്ല വീഡിയോയിലുള്ള വാക്കുകളെന്നും ജസ്‌ല പറയുന്നു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു ഫിറോസ് ജസ്‌ലെക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നു പറഞ്ഞ ഫിറോസ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥിയും മുസ്‌ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനു വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെ ജസ്‌ല വിമർശിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഫിറോസിന്റെ […]