ഞങ്ങൾ ജപ്പാനാ…ഞങ്ങൾ ജയിക്കാനാ…; രണ്ടാം മത്സരത്തിൽ കോസ്റ്ററീകക്കെതിരെ ഏഷ്യൻ പവർ ഹൗസ് ഇന്നിറങ്ങും.ജപ്പാന്റെ സാദ്ധ്യതകൾ വിലയിരുത്തി ദോഹയിൽ നിന്ന് തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീകല പ്രസന്നൻ.

സുമോ ഗുസ്തിയിൽ താഴ്ന്ന റാങ്കിലുള്ള താരം ലോകോത്തര ചാമ്പ്യനെ അട്ടിമറിച്ചെന്ന വിശേഷണമാണ് ജർമനി-ജപ്പാൻ മത്സരഫലത്തിന് ജാപ്പനീസ് മാധ്യമങ്ങൾ നൽകിയത്. കളിയിലൊരു സമനിലവരെ അതിശയമായിക്കണ്ടിരുന്നവർ നാലു തവണ ലോകകിരീടത്തിൽ മുത്തമിട്ടവരെ അട്ടിമറിച്ചു. പെനാൽറ്റി ഗോളിലൂടെ മുന്നിലെത്തിയ ജർമൻ വലയിൽ പകരക്കാരായ റിസു ദോവാനും തകുമ അസാനോയും നിറയൊഴിക്കുകയായിരുന്നു. കോസ്റ്ററീകയാവട്ടെ സ്പെയിനിനോട് എതിരില്ലാത്ത ഏഴ് ഗോളിന്, ഇത്തവണത്തെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയ ക്ഷീണത്തിലും. തോറ്റാൽ പിന്നൊന്നും നോക്കാനില്ല. പ്രീ ക്വാർട്ടർ ഫൈനലിലെത്താതെ പുറത്താവും. ജപ്പാന് അവസാന ഗ്രൂപ് മത്സരം സ്പെയിനുമായാണ്. ജർമനിക്കെതിരായ പ്രകടനം അന്ന് ആവർത്തിക്കാൻ […]