ജമ്മുകശ്മീരിലെ കത്രയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി; ആളപായമില്ല
സ്വന്തം ലേഖകൻ കത്ര : ജമ്മുകശ്മീരിൽ ഭൂചലനം. വെള്ളിയാഴ്ച പുലർച്ചയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കശ്മീരിലെ കത്രയിൽ നിന്നും 97 കിലോമീറ്റർ കിഴക്കാണ് ഭൂചലനമുണ്ടായതെന്നാണ് റിപ്പോർട്ട്. ഉപരിതലത്തിൽ നിന്നും 10 കിലോമീറ്റർ ആഴത്തിൽ അനുഭവപ്പെട്ട ഭൂചലനത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ഫെബ്രുവരി 13ന് സിക്കിമിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. പുലർച്ചെ 4.15നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി