play-sharp-fill

പൗരത്വ ഭേദഗതി ബിൽ : യുവജന പ്രതിക്ഷേധത്തെ തുടർന്ന് ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികളെ കേസ് രജിസ്റ്റർ ചെയ്യാതെ പൊലീസ് വിട്ടയച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്താകമാനം ഉയർന്ന കടുത്ത യുവജന പ്രതിഷേധത്തെ തുടർന്ന് ജാമിയ മിലിയ സർവ്വകലാശാല വിദ്യാർത്ഥികളെ കേസ് രജിസ്റ്റർ ചെയ്യാതെ വിട്ടയച്ചു. ഇതോടെ ഡൽഹി പൊലീസ് ആസ്ഥാനത്തെ വിദ്യാർഥികളുടെ മണിക്കൂറുകൾനീണ്ട ഉപരോധ സമരത്തിനും അവസാനമായി. തിങ്കളാഴ്ച പുലർച്ചെ 3.30 ഓടെ കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെയെല്ലാം വിട്ടയച്ചതായി ഡൽഹി പൊലീസ് പി.ആർ.ഒ. എം.എസ്.രൺധവ അറിയിച്ചു.ഡൽഹി ജാമിയ മിലിയ, ജവഹർലാൽ നെഹ്രു സർവകലാശാലകളിലെ വിദ്യാർഥികളാണ് പൊലീസ് ആസ്ഥാനത്തെ ഉപരോധ സമരത്തിൽ അണിനിരന്നത്. എന്നാൽ അക്രമം നടത്തിയ പുറത്തുനിന്നുള്ളവർ ജാമിയ മിലിയ സർവകലാശാല ക്യാമ്പസിൽ ഉണ്ടെന്നും അവരെ […]