play-sharp-fill

ഐസിസ് ഭീകരരുടെ വിധവകളായ സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവന്നേക്കില്ല; അഫ്ഗാനിസ്ഥാനിലുണ്ടായ ഏറ്റുമുട്ടലുകളില്‍ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടതോടെ അഫ്ഗാന്‍ പൊലീസിന് കീഴടങ്ങി; കാബൂളിലെ ജയിലില്‍ തടവില്‍ക്കഴിയുന്ന മലയാളിപ്പെണ്‍കുട്ടികള്‍ ദുരിതത്തില്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട ഐസിസ് ഭീകരരുടെ വിധവകളായ നാല് മലയാളിപ്പെണ്‍കുട്ടികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നേക്കില്ലെന്ന് വവരം. മലയാളികളായ സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. 2016-18 കാലയളവില്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹറിലേക്ക് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം എത്തിയവരാണ് ഇവര്‍ നാലുപേരും. 2019 ഡിസംബറില്‍ കാബൂളില്‍ വച്ച് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കുട്ടികള്‍ക്കൊപ്പം കഴിയുന്ന ഇവരെ കണ്ട് സംസാരിച്ചിരുന്നു. ഇവരുമായി നടത്തിയ അഭിമുഖത്തില്‍ നിന്നും നാല് പെണ്‍കുട്ടികളും തീവ്രമതമൗലിക നിലപാടുകളുള്ളവരാണെന്ന് മനസിലാക്കി. 2019 ഡിസംബറിലാണ് […]