play-sharp-fill

അമേരിക്കയുടെ ചുറ്റുവട്ടത്ത് നിന്നും പിൻവാങ്ങില്ല, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിന് തക്ക മറുപടിയും നേരിടേണ്ടി വരും : ഇറാൻ ഹസ്സൻ റൂഹാനി

സ്വന്തം ലേഖകൻ ന്യൂഡൽഹി: അമേരിക്കയുടെ ചുറ്റുവട്ടത്തു നിന്ന് പിൻവാങ്ങില്ല, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി. അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിനു തക്ക മറുപടിയും നേരിടേണ്ടി വരുമെന്ന് അവരറിയേണ്ടതുണ്ട്. അവർ വിവേകമുള്ളവരാണെങ്കിൽ ഈ അവസരത്തിൽ അവരുടെ ഭാഗത്തുനിന്നു തുടർ നടപടികളുണ്ടാവില്ല.’ റൂഹാനി പറഞ്ഞു. ഇറാഖിലെ യു.എസിന്റെ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ മിസൈലാക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു റൂഹാനിയുടെ പ്രതികരണം.മേഖലയിലെ മറ്റ് രാജ്യങ്ങളിൽനിന്നും അമേരിക്ക തിരിച്ചടി നേരിടുമെന്നാണ് ഞാൻ കരുതുന്നത്. അവർ ഞങ്ങളുടെ പ്രിയപ്പെട്ട സുലൈമാനിയുടെ കരങ്ങൾ ഛേദിച്ചു. അതിനു പ്രതികാരമായി പശ്ചിമേഷ്യയിലെ അമേരിക്കയുടെ കാലു […]

ഇറാനിൽ യാത്രക്കാരുമായി പറന്ന യുക്രൈൻ വിമാനം തകർന്നു വീണു ;അമേരിക്ക – ഇറാൻ സംഘർഷവുമായി അപകടത്തിന് ബന്ധമില്ലെന്ന് റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ ടെഹ്രാൻ: ഇറാനിൽ 180 യാത്രക്കാരുമായി പറന്ന വിമാനം തകർന്നുവീണു. ടെഹ്രാൻ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്ന് ഉയർന്ന ഉടനെയാണ് യുക്രൈൻ വിമാനം തകർന്ന് വീണത്. ബോയിങ് 737 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അതേസമയം അമേരിക്ക – ഇറാൻ സംഘർഷവുമായി അപകടത്തിന് ബന്ധമില്ലെന്ന് റിപ്പോർട്ടുകൾ. സാങ്കേതിക തകരാർമൂലമാണ് പറന്ന് ഉയർന്ന ഉടനെ വിമാനം തകർന്ന് വീണതെന്നാണ് പ്രാഥമിക വിവരം. യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ 180പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരേയും ജീവനക്കാരേയും കുറിച്ച് […]

ലോകത്തെ ഏറ്റവും സുസജ്ജവും ശക്തവുമായ സൈന്യം ഞങ്ങൾക്കുണ്ട് ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും സുസജ്ജവും ശക്തവുമായ സൈന്യം ഞങ്ങൾക്കുണ്ട്, ഇറാന് മുന്നറിയിപ്പുമായി ട്രംപ്. ഇറാക്കിലെ അമേരിക്കൻ നിയന്ത്രണത്തിലുള്ള അൽഅസദ്, ഇർബിൽ വ്യോമ താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. എല്ലാം നന്നായി പോകുന്നുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ആക്രമണത്തിന്റെ നാശനഷ്ടം വിലയിരുത്തുകയാണ്. ലോകത്തെ ഏറ്റവും സുസജ്ജവും ശക്തവുമായ സൈന്യം തങ്ങൾക്കുണ്ട്. ആക്രമണം സംബന്ധിച്ച് അടുത്ത ദിവസം പ്രസ്താവന നടത്തുമെന്നും ട്രംപ് അറിയിച്ചു. ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെയാണ് ഇറാക്കിലെ സൈനിക […]

അമേരിക്ക – ഇറാൻ പോർവിളി : ഇന്ത്യയുടെ വിദേശനയത്തെ മാത്രമല്ല, സാമ്പത്തിക രംഗത്തെയും ബാധിക്കും ; ആശങ്കയോടെ രാജ്യം

  സ്വന്തം ലേഖകൻ ന്യൂഡൽഹി: അമേരിക്ക – ഇറാൻ പോർവിളി രൂക്ഷമാകുന്നത് ആശങ്കയോടെയാണ് ഇന്ത്യ ഉറ്റു നോക്കുന്നത്. ലോകത്തെ രണ്ട് പ്രധാന ശക്തികൾ തമ്മിലുള്ള സംഘർഷം തുടരുന്നത് ഇന്ത്യയുടെ വിദേശ നയത്തെ മാത്രമല്ല സാമ്പത്തിക രംഗത്തെയും സാരമായി ബാധിക്കും. അമേരിക്കൻ ഉപരോധത്തെത്തുടർന്ന് ഇറാനിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും സംഘർഷം ഇറാഖിൽ നിന്നുൾപ്പടെയുള്ള ചരക്ക് നീക്കത്തിന് വെല്ലുവിളിയാണ്. ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെ എണ്ണവിലയിൽ നാല് ശതമാനം വർധയുണ്ടായി. സംഘർഷം തുടർന്നാൽ രാജ്യത്തിന്റെ അഞ്ചിൽ താഴെ നിൽക്കുന്ന ആഭ്യന്തര വളർച്ചാ നിരക്ക് ഇനിയും […]