അച്ഛനൊപ്പം മീൻ പിടിക്കാൻ പോയ ഒരു വയസ്സുകാരനെ മുതല പിടിച്ചു ; രക്ഷിക്കാൻ ശ്രമിച്ച അച്ഛനും പരിക്കേറ്റു ; ആക്രമിച്ച മുതലെയോ കുഞ്ഞിന്റെ ജഡമോ ഇതുവരെയും കണ്ടെത്താനായില്ല
അച്ഛനൊപ്പം മീൻ പിടിക്കാൻ പോയ ഒരു വയസുകാരനെ മുതല പിടിച്ചു. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും പരിക്കേറ്റു. മലേഷ്യയിലെ സാബാ നദിയിലാണ് ദാരുണമായ സംഭവമുണ്ടായത്. അച്ഛന്റെ കൺമുന്നിൽ വച്ചാണ് മുതല കുട്ടിയെ ആക്രമിച്ചത്. അച്ഛനൊപ്പം മീൻ പിടിക്കാനായി നദിയിലെത്തിയ കുട്ടിയെ അപ്രതീക്ഷിതമായി മുതല ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് അച്ഛൻ ആകെ പരിഭ്രാന്തനായി. മുതലയുടെ വായിൽ നിന്നും തന്റെ കുഞ്ഞിനെ രക്ഷിക്കുന്നതിന് വേണ്ടി ഇയാൾ ആവുന്നതും കഷ്ടപ്പെട്ടു. എന്നാൽ, കുട്ടിയെ കടിച്ചെടുത്ത മുതല അവനുമായി വെള്ളത്തിലേക്ക് പോയി . പിന്നീട്, അപകടത്തെ കുറിച്ച് ബന്ധപ്പെട്ടവരെ വിവരമറിയിച്ചു. […]