അവധിക്കാലത്ത് യാത്രക്കാരെ പിഴിയുന്ന അന്തർസംസ്ഥാന ബസുകളെ പൂട്ടും ; നടപടിയ്ക്ക് സർക്കാർ
സ്വന്തം ലേഖകൻ കൊച്ചി: അവധിക്കാലത്ത് യാത്രക്കാരെ പിഴിയുന്ന അന്തർസംസ്ഥാന ബസുകളെ ഇനി പൂട്ടും. യാത്രക്കാരിൽ നിന്ന് അമിത ചാർജ് ഈടാക്കുന്ന അന്തർ സംസ്ഥാന ബസുകൾക്കെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിന് സർക്കാർ നിർദേശം നൽകി. ക്രിസ്തുമസ്, പുതുവൽസരം അടക്കമുള്ള ആഘോഷവേളകൾ മറയാക്കി അന്തർ സംസ്ഥാന ബസുകൾ യാത്രക്കാരെ പിഴിയുകയാണെന്ന പരാതി വ്യാപകമായിട്ടുണ്ട്. ഇതിനെതുടർന്നാണ് കർശന നടപടിക്കു നിർദേശം നൽകിയത്. ബംഗളുരുവിൽനിന്ന് എറണാകുളം അടക്കമുള്ള പ്രദേശങ്ങളിലേക്ക് 1500 രൂപയാണ് കൂടുതൽ ഈടാക്കുന്നത്. ഇക്കാര്യം വെബ്‌സൈറ്റുകളിൽ നൽകുകയും ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായി അമിത ചാർജ് ഈടാക്കുന്ന അന്തർ […]