ലംബോര്‍ഗിനി എവിടെ അമ്മേ..? അലമാരിയില്‍ വച്ച് പൂട്ടിയേക്കുവാ മോനേ : ആരാധകന് കിടിലന്‍ മറുപടിയുമായി മല്ലികാ സുകുമാരന്‍

സ്വന്തം ലേഖകന്‍ കൊച്ചി : ഇടയ്ക്കിടയ്ക്ക് വാര്‍ത്തകളില്‍ ഇടം നേടുന്ന താര കുടുംബമാണ് പൃഥ്വിരാജിന്റേത്. പൃഥ്വിരാജിനും ഇന്ദ്രജിത്തിനുമൊപ്പം പൂര്‍ണ്ണിമയും സുപ്രിയയും മല്ലികാ സുകുമാരനുമൊക്കെ സ്ഥിരമായി വാര്‍ത്തകളില്‍ എത്താറുണ്ട്. സിനിമയിലും ജീവിതത്തിലും ബോള്‍ഡായിട്ടുള്ള മല്ലിക സോഷ്യല്‍ മീഡിയയിലും സജീവമാണ്. പ്രളയകാലത്ത് ഉള്‍പ്പെടെ പലപ്പോഴും മല്ലികയുടെ പ്രസ്താവനകളും ട്രോളുകള്‍ക്ക് വഴിമാറാറുണ്ട്. ചിലപ്പോഴൊക്കെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ട്രോളുകള്‍ക്ക് അതേ നാണയത്തില്‍ തന്നെ മല്ലിക മറുപടിയും നല്‍കാറുണ്ട്. ഇപ്പോഴിതാ മല്ലികാ സുകുമാരന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. കഴിഞ്ഞ ദിവസം ലോക് ഡൗണ്‍ സമയത്തെ വിശേഷങ്ങള്‍ പങ്കുവെച്ചാണ് താരം എത്തിയത്. […]